ദേശീയം

കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു; 2 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: കോവിഡ് രോഗികളുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ആശുപത്രിയിലാണ് സംഭവം.

ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ കോവിഡ് മൃതദേഹം പായ്ക്ക് ചെയ്യുന്നതിനായി താത്കാലികമായി നിയമച്ചിവരാണ് ഇരുവരും.

ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച മരിച്ച പിതാവിന്റെ ഫോണ്‍ നഷ്ടമായതായി യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് ഗണേഷ് ഡെകേറ്റ്, ഛത്രപാല്‍ സോന്‍കുസ്രെയുമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായത്. ഇവരില്‍ നിന്ന് 1.68 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതാതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്