ദേശീയം

രോഗികള്‍ കൂടുന്നു; ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  കോവിഡിന് പിന്നാലെ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന ബ്ലാക്ക് ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. 2020ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ബ്ലാക്ക് ഫംഗസ് ബാധയെ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്തു.

രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. കഴിഞ്ഞ ദിവസം ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപോസോമല്‍ ആഫോടെറിസിന്‍ ബിയുടെ 2500 കുപ്പി മരുന്ന് വാങ്ങാന്‍ രാജസ്ഥാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

ഭാരത് സെറംസ് ആന്റ് വാക്‌സിന്‍സ് ലിമിറ്റഡിനാണ് മരുന്ന് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്.ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗസ് ബാധ കണ്ടുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)