ദേശീയം

ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ചു മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു. റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രിയായ വിജയ് കശ്യപാണ് മരിച്ചത്. 56 വയസായിരുന്നു. ഗുഡ്ഗാവ് മേതാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. 

മുസഫര്‍നഗര്‍ ചര്‍തവാല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം യുപി മന്ത്രിമാരായ കമല്‍റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നിവരും കോവിഡിന് കീഴടങ്ങിയിരുന്നു. 

മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. പൊതുജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നു വിജയ് കശ്യപെന്ന് മോദി പറഞ്ഢു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവരും അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല