ദേശീയം

കാലവര്‍ഷം ആന്‍ഡമാനില്‍ എത്തി, ഉടന്‍ കേരളത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ എത്തിയതായി കാലാവസ്ഥാ വകുപ്പ്. താമസമില്ലാതെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന സൂചനയാണ് വകുപ്പു നല്‍കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, നിക്കോബാര്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഈ മാസം 31ന് തന്നെ കേരളത്തില്‍ മഴ എത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഇതിന് അനുസൃതമായാണ് ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തിയത്. 

ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ കരുതുന്നത്. നോര്‍മല്‍ മണ്‍സൂണ്‍ ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത