ദേശീയം

കോവിഡ് പരിശോധനക്കിടെ സ്വാബ് സ്റ്റിക് മൂക്കില്‍ കുടുങ്ങി; ഡോക്ടര്‍ക്ക് മര്‍ദനം, കേസ്

സമകാലിക മലയാളം ഡെസ്ക്



മുംബൈ: കോവിഡ് പരിശോധനയ്ക്കിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.

സ്വകാര്യ ആശുപത്രിയിലെ ലാബില്‍ കോവിഡ് പരിശോധന നടത്തുന്നതിനിടെ സാമ്പിള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്വാബ് സ്റ്റിക് മുറിഞ്ഞ് ഒരു ഭാഗം സ്ത്രീയുടെ മൂക്കില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ ജീവനക്കാരുമായി വാഗ്വാദത്തിലായി. ഇതുകണ്ട് സ്ഥലത്തെത്തിയ ഡോക്ടറെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ