ദേശീയം

ഇന്ത്യ-ഇസ്രയേല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുന്നു; ആദ്യ വിമാനം 31ന്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്.

മെയ് 21ന് ശേഷം ഇസ്രയേല്‍ വീസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുന്‍പ് വീസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. 

നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്