ദേശീയം

കോവിഡ് വാക്‌സിന്റെ നികുതി പൂര്‍ണമായി ഒഴിവാക്കുമോ?; അന്തിമ തീരുമാനം വെള്ളിയാഴ്ച 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, കോവിഡ് വാക്‌സിന് നികുതിയിളവ് നല്‍കുന്നത് പരിഗണനയില്‍. വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നികുതി പൂര്‍ണമായി ഒഴിവാക്കുമോ, അതോ നികുതി ഇളവ് നല്‍കണമോ എന്നതില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും. നികുതി പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. അല്ലാത്തപക്ഷം നികുതി നാമമാത്രമാക്കിയേക്കും. 0.1 ശതമാനം നികുതി ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിന് പുറമേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതും കൗണ്‍സില്‍ പരിഗണിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി