ദേശീയം

മാസ്‌ക് ധരിച്ചില്ല; യുവാവിന്റെ കാലിലും കയ്യിലും ആണിയടിച്ചു കയറ്റി യുപി പൊലീസ്; ചിത്രങ്ങളുമായി അമ്മ

സമകാലിക മലയാളം ഡെസ്ക്

ബറേലി: ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണിയടിച്ച് കയറ്റിയെന്ന് ആരോപണം. യുവാവിന്റെ അമ്മയാണ് ചിത്രങ്ങള്‍ സഹിതം രംഗത്തെത്തിയിരിക്കുന്നത്. 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. 

ബറേലിയിലാണ് സംഭവം നടന്നത്. വീടിന് പുറത്തുള്ള റോഡ് വക്കില്‍ ഇരിക്കുകയായിരുന്ന മകനെ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന്  പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താന്‍ അവിടെ അന്വേഷിച്ചെത്തിയപ്പോള്‍ മകന്‍ സ്ഥലത്തില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ച് കയറ്റിയിരുന്നു.-യുവാവിന്റെ അമ്മ പരാതിയില്‍ പറയുന്നു. 

പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കിയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും  ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ആണ് ഇയാള്‍. അതില്‍ നിന്ന് തടിയൂരാന്‍ പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‌വാന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്