ദേശീയം

താലികെട്ടിനു മുമ്പ്‌ വരന് കോവിഡ്, വിവാഹ ഘോഷയാത്ര പൊലീസ് തടഞ്ഞു; യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കല്യാണത്തിന് തൊട്ടുമുന്‍പ് വരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്, വരന് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ വരന്റെ സംഘത്തെ പൊലീസ് തടയുകയും വരനെ ക്വാറന്റൈന്‍ സെന്ററിലാക്കുകയും ചെയ്തു.

ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. ധര്‍മ്മേന്ദ്രയ്ക്കാണ് കല്യാണത്തിന് തൊട്ടുമുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി വരന്റെ വീട്ടുകാര്‍ പോകുന്നതിനിടെയാണ്, ധര്‍മ്മേന്ദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് വന്നത്. ഉടന്‍ തന്നെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വരന്റെ സംഘത്തെ തടഞ്ഞു. തുടര്‍ന്ന് യുവാവിനെ ക്വാറന്റൈന്‍ സെന്ററിലാക്കുകയായിരുന്നു. 

ധര്‍മ്മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ധര്‍മ്മേന്ദ്ര മടങ്ങിയെത്തിയതിന് ശേഷം കല്യാണതീയതി പുതുക്കി നിശ്ചയിക്കുമെന്ന് കുടുംബക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി