ദേശീയം

കോവിഡിന് വ്യാജചികിത്സ; പ്രമുഖ യൂട്യൂബര്‍ 'സാപ്പാട്ട് രാമന്‍' അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. സാപ്പാട്ടുരാമന്‍ എന്ന പ്രമുഖ യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരന്‍ ആര്‍ പാര്‍ച്ചെഴിയാനാണ് അറസ്റ്റിലായത്. പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ തമിഴ്‌നാട്ടിലെ ചിന്നസേലത്തിനടുത്തുവച്ചാണ് അറസ്റ്റുചെയ്തത്.

കോവിഡ് രോഗികളെ ചികിത്സിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ക്ലിനിക്കില്‍ നിന്ന് സിറിഞ്ചുകളും മരുന്നുകളും ഗുളികകളും പൊലീസ് കണ്ടെടുത്തു.

മെഡിക്കല്‍ ബിരുദമില്ലാതെയാണ് അറുപതുകാരനായ ഇയാള്‍ രോഗികളെ ചികിത്സിച്ചത്. കോവിഡിന് പുറമെ മറ്റ് അസുഖങ്ങള്‍ക്കും ഇയാള്‍ ചികിത്സ നല്‍കിയതായി ആരോപണമുണ്ട്. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലര്‍ ഓഫ് ഇലക്ട്രോ-ഹോമിയോപ്പതി ബിരുദധാരിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

 ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്