ദേശീയം

ലക്ഷദ്വീപ് തീരദേശ മേഖലയുടെ സുരക്ഷ വർധിപ്പിച്ച് ഉത്തരവ്; നീക്കം ഇന്റലിജൻസ് വിവരത്തെ തുടർന്നെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

കവരത്തി: ലക്ഷദ്വീപിൽ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ തീരദേശ മേഖലയിലെ സുരക്ഷ വർധിപ്പിച്ച് ഉത്തരവ് ഇറക്കി. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചിരിക്കുന്നത്. 

സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ  അറിയിക്കണമെന്ന നിർദ്ദേശം അടക്കമാണ് ഉത്തരവ്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.   

അതിനിടയിൽ, ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. മെയ്‌ 31 ന്‌ ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ്‌ -19 പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കും പ്രതിഷേധം.

എംപിമാരുടെ പ്രതിനിധി സംഘത്തെ പാർട്ടി ലക്ഷദ്വീപിലേക്ക്‌ അയക്കും. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗം വി ശിവദാസൻ എന്നിവർ നേരിട്ട് ലക്ഷദ്വീപിലെത്തി തദ്ദേശവാസികളിൽ നിന്നും മറ്റും വിശദാംശങ്ങൾ ചോദിച്ചറിയാനും സെക്രട്ടേറിയേറ്റിൽ തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്