ദേശീയം

ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു; ജൂണ്‍ ഒന്നുമുതല്‍ 'അണ്‍ലോക്ക്', ഇളവുകള്‍ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുറന്നിടല്‍ പ്രക്രിയയ്ക്ക് തുടക്കമിടാന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നുമുതല്‍ തുറന്നിടല്‍ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് തീരുമാനം.

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് തുറന്നിടല്‍ ഘട്ടം ഘട്ടമായി നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് തുറന്നിടല്‍ പ്രക്രിയ ആദ്യം ആരംഭിക്കുക. തുറന്നിടല്‍ പ്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയില്‍ കടകള്‍ക്കും  ചന്തകള്‍ക്കും രാവിലെ ഏഴുമണിമുതല്‍ വൈകീട്ട ഏഴുമണിവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.  തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 30 വരെയുള്ള കണക്കനുസരിച്ച് കോവിഡ് ചികിത്സയിലുള്ളവരില്‍ 600ല്‍ താഴെയുള്ള ജില്ലകള്‍ക്ക് മാത്രമാണ് ഈ ഇളവ്. മീററ്റ്, ലക്‌നൗ, വാരണാസി, ഗാസിയാബാദ് തുടങ്ങി 20ല്‍പ്പരം ജില്ലകളില്‍ ചികിത്സയിലുള്ളവര്‍ 600ല്‍ അധികമാണ്. അതിനാല്‍ ഈ ജില്ലകളില്‍ തുറന്നിടല്‍ പ്രക്രിയ ആരംഭിക്കില്ല. അതേസമയം സ്‌കൂള്‍, കോളജുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രമേ തുടര്‍ന്നും അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി