ദേശീയം

ആ യാത്ര അവസാനിച്ചു; 'സൈക്കിള്‍ പെണ്‍കുട്ടി'യുടെ പിതാവ് ഇനി ഓര്‍മ്മ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബിഹാറിലെ 'സൈക്കിള്‍ പെണ്‍കുട്ടി'യുടെ പിതാവ് മോഹന്‍ പാസ്വാന്‍ അന്തരിച്ചു. ദര്‍ബംഗയിലെ ജന്മനാട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 

കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍  പ്രഖ്യാപിച്ചപ്പോള്‍ പരിക്ക്പറ്റി എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത ഇയാളെ വീട്ടിലെത്തിക്കാന്‍ അന്ന് മകള്‍ ജ്യോതി കുമാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്ററായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ അച്ഛനെ പഴയ സൈക്കിളിനു പിന്നിലിരുത്തി ഒമ്പത് ദിവസംകൊണ്ടാണ് പതിമൂന്നുകാരി സുരക്ഷിതമായി ജന്മനാട്ടില്‍ എത്തിച്ചത്.

ജ്യോതികുമാരിയുടെ യാത്ര ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ശ്രദ്ധേയ വാര്‍ത്തയായി.  പിന്നാലെ അധികൃതര്‍ ജ്യോതിക്ക് ഒരു സ്‌പോര്‍ട്‌സ് സൈക്കിള്‍ സമ്മാനിച്ചു, കൂടാതെ അവളെ കായികരംഗത്ത് പരിശീലിപ്പിക്കാന്‍ നിരവധി സഹായങ്ങളും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍