ദേശീയം

കോവിഡ് രോഗിയുടെ മൃതദേഹം മാലിന്യവണ്ടിയിലേക്ക് വലിച്ചെറിഞ്ഞ് പൊലീസുകാര്‍; യുപിയില്‍ നിന്ന് വീണ്ടും നടുക്കുന്ന കാഴ്ചകള്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് ബാധിച്ച് മരിച്ചവരോട് അനാദരവ് കാണിക്കുന്ന നിരവധി സംഭവങ്ങള്‍ പുറത്തുവന്നിരുന്നു. അത്തരത്തില്‍ അലോസരപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവന്നത്. അന്‍പത് വയസുകാരനായ കോവിഡ് രോഗിയുടെ മൃതദേഹം അന്ത്യകര്‍മ്മത്തിനായി കൊണ്ടുപോകാന്‍ മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്‌. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ലക്‌നൗവിന് 250 കിലോമീറ്റര്‍ അകലെയുള്ള മഹോബയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മൃതദേഹം രണ്ടു പൊലീസുകാര്‍ ചേര്‍ന്നാണ് മാലിന്യവണ്ടിയിലേക്ക് വലിച്ചെറിയുന്നത്. മറ്റൊരു പൊലീസുകാരന്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

കൂലിത്തൊഴിലാളിയായ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നാണ് ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ പറയുന്നു. എന്നാല്‍ ചികിത്സയ്ക്ക് മുന്‍പെ അച്ഛന്‍ മരിച്ചെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചതായും ഇയാളുടെ കുടുംബം ആരോപിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി