ദേശീയം

'കണ്ണ് ചൂഴ്‌ന്നെടുക്കും; കൈവെട്ടും'; കൊലവിളി പ്രസംഗവുമായി ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി നേതാക്കളെ കര്‍ഷകര്‍ ക്ഷേത്രത്തില്‍ തടഞ്ഞുവച്ചതിന് പിന്നാലെ കൊലവിളി പ്രസംഗവുമായി ഹരിയാനയിലെ ബിജെപി എംപി അരവിന്ദ് ശര്‍മ. കര്‍ഷകര്‍ തടഞ്ഞുവെച്ച മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ താന്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈവെട്ടുമെന്നും അരവിന്ദ് ശര്‍മ പറഞ്ഞു. പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു ബിജെപി എംപിയുടെ കൊലവിളി. ഹരിയാനയില്‍ അടുത്ത 25 വര്‍ഷം അധികാരമില്ലാതെ കോണ്‍ഗ്രസ് അലയേണ്ടിവരുമെന്നും എംപി പറഞ്ഞു. 

കഴിഞ്ഞദിവസമാണ് പ്രസംഗത്തിന് ആസ്പദമായ സംഭവം നടന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ലൈവായി കാണാന്‍ ക്ഷേത്രത്തിലെത്തിയ ബിജെപി നേതാക്കളെ കര്‍ഷകര്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മനീഷ് ഗ്രോവര്‍ അടങ്ങിയ നേതാക്കളെ എട്ടുമണിക്കൂറാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവര്‍ ഒരു ജോലിയുമില്ലാത്ത മദ്യപാനികളാണെന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാം ചന്ദര്‍ ജാംഗ്രയുടെ  പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണം എന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ഗുഡ്ഗാവില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെ റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് നേതാക്കളെ കര്‍ഷകര്‍ തടഞ്ഞുവച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുംപാടും കര്‍ഷകര്‍ തിങ്ങി നിറഞ്ഞിരുന്നു. 

'കര്‍ഷകര്‍ തൊഴിലില്ലാത്ത മദ്യപര്‍';എംപിയുടെ കാര്‍ തകര്‍ത്തു

നേരത്തെ, ബിജെപി എംപിയുടെ വാഹനം ഹരിയാനയില്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. ഹിസാര്‍ ജില്ലയിലെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. നര്‍നൗണ്ട് നഗരത്തില്‍ എംപിക്കെതിരെ മുദ്രാവാക്യം വിളിച്ച കര്‍ഷകര്‍ അദ്ദേഹത്തിനുനേരെ കരിങ്കൊടി കാണിച്ചു. പൊലീസും കര്‍ഷകരുമായുള്ള സംഘര്‍ഷത്തിനിടെ എംപിയുടെ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്തു. 

കര്‍ഷകരെ 'തൊഴിലില്ലാത്ത മദ്യപര്‍' എന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാം ചന്ദര്‍ ജാംഗ്ര പരിഹസിച്ചിരുന്നു. കര്‍ഷകരല്ല, ചില ദുഷ്ട ശക്തികളാണ് സമരത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നത്. ഡല്‍ഹിയിലെ ടെന്റുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയാണ്. പ്രശ്നം ഉടനെ തീരുമെന്നും എംപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ എംപിയ്ക്ക് നേരെ പ്രതിഷേധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു