ദേശീയം

കഴിഞ്ഞ ആറുവര്‍ഷം നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു?'; മഴ ദുരിതത്തില്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കനത്ത മഴയില്‍ നഗരം മുങ്ങിയതിന് പിന്നാലെ, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. 2015ലെ വെള്ളപ്പൊക്കത്തിന് ശേഷം ചെന്നൈ കോര്‍പ്പറേഷന്‍ എന്തുചെയ്തുവെന്ന് ഹൈക്കോടതി ചോദിച്ചു. 

'കഴിഞ്ഞ ആറുവര്‍ഷമായി കോര്‍പ്പറേഷന്‍ എന്തുചെയ്യുകയായിരുന്നു? ഒരുവര്‍ഷത്തിന്റെ പകുതി ഞങ്ങള്‍ വെള്ളത്തിന് വേണ്ടി കാത്തിരിക്കണം, അടുത്ത പകുതി വെള്ളത്തില്‍ മരിക്കണം. ഇത് വളരെ ദയനീയമാണ്' ചീഫ് ജസ്റ്റിസ് സന്‍ജീബ് ബാനര്‍ജി പറഞ്ഞു. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ചുപേരാണ് ചെന്നൈയില്‍ മരിച്ചത്. ചെന്നൈയ്ക്ക് പുറമേ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. 

ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. നഗരത്തിലെ പതിനാറ് സബ് വേകള്‍ വെള്ളത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം