ദേശീയം

നിരന്തരം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി; ഉദ്യോഗസ്ഥനെ തൊടാന്‍ മടിച്ച് പൊലീസ്; വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് യുവതി; പിന്നാലെ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ താത്കാലിക ജീവനക്കാരിയെ വിവിധ ഘട്ടങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. യുവതി പുറത്തുവിട്ട വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ്ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇച്ചാറാം യാദവിനെയാണ് അറസ്റ്റ് ചെയ്തത്.

2018 മുതല്‍ ലൈംഗികമായി പീഡിപ്പിച്ചു
 

2018 മുതല്‍ അണ്ടര്‍ സെക്രട്ടറി തന്നെ ശല്യപ്പെടുത്തുന്നതായും ലൈംഗികമായി പീഡിപ്പിക്കുന്നതായും യുവതി പറഞ്ഞു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. അടുത്തിടെ യുവതി യാദവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു.

ഒക്ടോബര്‍ 29ന് യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ തെളിവുകളായി ഇയാള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോയും നല്‍കി. അണ്ടര്‍സെക്രട്ടറി പദവിയിലിരിക്കുന്ന യാദവിന് നല്ല ബന്ധമുള്ളതിനാല്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. പിന്നീട് യുവതി തന്നെ വീഡിയോ പുറത്തുവിടുകയായിരുന്നു. 

യുവതിയുടെ പരാതിയില്‍ 29ന് തന്നെ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയതായും തെളിവുകള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ