ദേശീയം

ന്യൂനമര്‍ദം കരതൊട്ടു; തമിഴ്‌നാട്ടില്‍ വീണ്ടും കനത്ത മഴ, മരണം 14ആയി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അതിശക്തമായ കാറ്റിന്റെ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല. 

ചെന്നൈ,വില്ലുപുരം, കാഞ്ചീപുരം. തിരുവള്ളുവര്‍, ചെങ്കല്‍പ്പേട്ട്, തിരുപ്പത്തൂര്‍ ജില്ലകളില്‍ കനത്ത കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15ആയി. 


വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കി

കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നീക്കിയത്.

ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ക്കു യാത്രക്കാര്‍ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതര്‍ അറിയിച്ചു. 1.15 മുതല്‍ 6 മണി വരെയായിരുന്നു ലാന്‍ഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ