ദേശീയം

പ്രീവെഡ്ഡിങ് ഷൂട്ടിനിടെ ഡാമിന്റെ ഷട്ടര്‍ തുറന്നു; പാറക്കെട്ടില്‍ കുടുങ്ങിവധൂവരന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പ്രീവെഡ്ഡിങ് ഷൂട്ടിനിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ കുടുങ്ങി വധൂവരന്മാര്‍. അടുത്തുള്ള ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് ഉയരുകയും സംഘം കുടുങ്ങുകയുമായിരുന്നു. ഇവരെ മണിക്കൂറുകള്‍ക്ക് ശേഷേ രക്ഷിച്ചു. രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നവംബര്‍ 9ന് ആണു സംഭവം. 

വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാന്‍ഷുവിനും മിലാനും ഫൊട്ടോഗ്രഫര്‍ക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്. എന്നാല്‍ ഇതിനിടെ റാണ പ്രതാപ് സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഇതോടെ വെള്ളച്ചാട്ടം ശക്തിയാര്‍ജ്ജിക്കുകയും പ്രദേശത്തെ ജലനിരപ്പ് അതിവേഗം ഉയരുകയും ചെയ്തു. ഫോട്ടോഗ്രഫര്‍ ഒഴികെ മറ്റാര്‍ക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ല. 

ഫോട്ടോഗ്രഫര്‍ അറിയിച്ചതിനെത്തുടര്‍ന്നു പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്നു മൂന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാലു പേരെയും സുരക്ഷിത സ്ഥാനത്തക്ക് മാറ്റി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോട്ടോഗ്രഫറുടെ ക്യമാറ വെള്ളത്തില്‍ ഒലിച്ചു പോയതായി വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം