ദേശീയം

പെരുംമഴയില്‍ വനിതാ എസ്‌ഐ തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25കാരന്‍ മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  വനിതാ പൊലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. 25കാരനായ ഉദയ് കുമാറാണ് മരിച്ചത്. കനത്ത മഴയ്ക്കിടെയാണ് ചെന്നൈയിലെ ടി പി ചത്രം മേഖലയില്‍ സെമിത്തേരിക്ക് സമീപത്തുവച്ച് അബോധാവസ്ഥയില്‍ കണ്ട ഉദയകുമാറിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്.

അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ യുവാവിനെ തോളിലേറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായിരുന്നു. ഇവരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

ചെന്നൈയില്‍ അതിശക്തമായ മഴയാണ് ഇന്ന് വൈകീട്ട് വരെ പെയ്തത്.  2015ലെ വെള്ളപ്പൊക്കത്തേക്കാള്‍ രൂക്ഷമാണ് ഇത്തവണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ്, റെയില്‍, വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. മഴക്കെടുതിയില്‍ നിരവധി പേരാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍