ദേശീയം

ചുറ്റിപ്പിണഞ്ഞ് മൂന്ന് കരിമൂര്‍ഖന്മാര്‍; അപൂര്‍വ്വ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകള്‍. പാമ്പിനെ നേരിട്ട് കണ്ടാലോ!, പറയുകയും വേണ്ട. ഇപ്പോള്‍ മൂന്ന് കരിമൂര്‍ഖന്മാര്‍ മരത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. പിടികൂടി കാട്ടില്‍ വിട്ടയച്ച പാമ്പുകളുടെ ചിത്രമാണ് രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയത്. മഹാരാഷ്ട്ര അമരാവതിയിലെ ഹരിസാല്‍ കാടുകളില്‍ നിന്നുള്ളതാണ് ദൃശ്യം.

അപൂര്‍വ്വമായാണ് മൂന്ന് കരിമൂര്‍ഖന്മാരെ ഒരുമിച്ച് കാണുന്നത് എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദയുടെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് ലൈക്ക് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു