ദേശീയം

അടിച്ചു മാറ്റിയത് ലക്ഷങ്ങൾ വിലയുള്ള 21 കാറുകൾ; വൻ മോഷണ സംഘം ഡൽഹിയിൽ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ വൻ കാർ മോഷണ സംഘത്തെ വലയിലാക്കി ഡൽഹി സ്പെഷ്യൽ പൊലീസ്. മോഷണ സംഘത്തിലെ നാല് പേരെയാണ് പൊലീസ് പിടികൂടിയത്. 

ഡൽഹി, മണിപ്പൂർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. ഇവരിൽ നിന്ന് ആഡംബര കാറുകൾ ഉൾപ്പെടെ 21 വാഹനങ്ങൾ പിടിച്ചെടുത്തു. അഞ്ച് കോടിയോളം രൂപ വില വരുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

കൃഷ്ണ നഗറിലെ മുഹമ്മദ് ഇഖ്ലാഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഒക്ടോബർ മൂന്നിന് ഇഖ്ലാഖ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കാർ മോഷണ സംഘത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. 

ഡൽഹിയിലെ ഉത്തം നഗറിൽ നിന്നാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആബിദ് എന്നയാളെയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അന്തർ സംസ്ഥാന കാർ മോഷണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഇയാൾക്കെതിരെ നേരത്തേയും കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ദുബായിലുള്ള കാലിയാസ് സട്ട എന്നയാളാണ് സംഘത്തെ നയിക്കുന്നതെന്ന് എസിപി അമിത് ഗോയൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്