ദേശീയം

പ്ലസ് ടുവിന് പഠിക്കുന്ന ഭര്‍ത്താവ് സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നു; പരാതിയുമായി 21 കാരി പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭര്‍ത്താവ് സ്‌കൂളില്‍ പോകുന്ന സമയത്ത് ഭര്‍തൃപിതാവ് പീഡിപ്പിക്കുന്നുവെന്ന് യുവതിയുടെ പരാതി. ഭര്‍തൃപിതാവിനെതിരെ 21 കാരി പൊലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 

12-ാം ക്ലാസ്സില്‍ പഠിക്കുന്ന ഭര്‍ത്താവ് സ്‌കൂളില്‍ പോകുന്ന സമയത്ത് ഭര്‍തൃപിതാവ് ബലാല്‍സംഗം ചെയ്യുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാജസ്ഥാന്‍കാരിയാണ് യുവതി. 22 കാരനായ ഭര്‍ത്താവ് ഗുണ സ്വദേശിയും. 

ഗുണ നഗരത്തിലാണ് യുവതിയുടെ ഭര്‍ത്താവ് പഠിക്കാന്‍ പോകുന്നത്. എല്ലാ ദിവസവും സ്‌കൂളില്‍ പോയി വരികയാണ് ഇയാള്‍ ചെയ്യുന്നത്. ഭര്‍ത്താവ് സ്‌കൂളിലേക്ക് പോയിക്കഴിഞ്ഞാല്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 

വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. 

കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. 

കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. പിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും ഭാര്യയെ പിന്തുണച്ചാല്‍ തന്നെ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി 22കാരനും മൊഴി നല്‍കിയിട്ടുണ്ട്. 

അതേസമയം, പീഡനപരാതി വ്യാജമാണെന്നും, കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നും, ഭര്‍തൃപിതാവ് പറയുന്നു.യുവതിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസ് ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കകുയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം