ദേശീയം

പ്രശ്‌നങ്ങള്‍ തീര്‍ക്കാം, 24കാരിയെ 13 നില കെട്ടിടത്തിന്റെ മുകളില്‍ കൊണ്ടുപോയി; ബലാത്സംഗം ചെയ്ത് കൊന്നു, കാമുകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 24കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച കാണാതായ യുവതിയുടെ മൃതദേഹം 13നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തൊട്ടടുത്ത ദിവസം കണ്ടെത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ ഗോവണ്ടി സ്വദേശിനിയായ 24കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ കാമുകനായ റെഹാന്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്.യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍  പറയുന്നത്. തലയ്ക്ക് പരിക്കേറ്റ പാടുകളുമുണ്ട്.

റെഹാന് പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ യുവതി വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവതിയെ ഇല്ലായ്മ ചെയ്യാന്‍ ഫൈസലിന്റെ സഹായം റെഹാന്‍ തേടുകയായിരുന്നു.

കഴിഞ്ഞദിവസം വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് റെഹാന്‍ യുവതിയെ 13നില കെട്ടിടത്തിന്റെ മുകളിലേക്ക് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് 24കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്ത ദിവസം വീഡിയോ ഷൂട്ട് ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയ ആണ്‍കുട്ടികളാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചില ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയതെന്ന് അമ്മ പറയുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും