ദേശീയം

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം; സമരക്കാരെ തല്ലിച്ചതച്ചു, മുഖ്യമന്ത്രിയുടെ വീട് വളഞ്ഞ് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്:ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം. നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ചാന്ദിനി മന്ദിര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ്  ലാത്തി ചാര്‍ജ് നടത്തി.  നിരവധി
പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഹരിയാനയില്‍ ശക്തമായി തുടരുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വസതിയ്ക്ക് മുന്നില്‍ ആയിരത്തോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. 

കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്.ബിജെപി എംഎല്‍എമാരുടെ വസതികള്‍ക്ക് മുന്നിലും കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്