ദേശീയം

കുട്ടികളിലെ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണം; മുന്നറിയിപ്പുമായി എയിംസ് മേധാവി 

സമകാലിക മലയാളം ഡെസ്ക്


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കുട്ടികളിൽ കോവിഡ് വാക്സിനേഷൻ വേ​ഗത്തിലാക്കണം എന്ന് എയിംസ് മേധാവി. എ​ട്ട് ​മു​ത​ൽ 12 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടികളുടെ വേ​ഗം കൂട്ടണം എന്നാണ് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ ​ര​ൺ​ദീ​പ് ഗു​ലേ​റി​യ പറയുന്നത്. 

കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ​ശേ​ഷി മു​തി​ർ​ന്ന​വ​രു​ടേ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് വാ​ക്‌​സി​ൻറെ ല​ഭ്യ​ത അ​നു​സ​രി​ച്ച് കു​ട്ടി​ക​ൾ​ക്ക് വാ​ക്‌​സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം. കോവിഡ് വാക്സിനേഷനിൽ അ​സു​ഖ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​ക​ണം. 

കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​ൻ നമ്മൾ ചെയ്യേണ്ട അ​ടു​ത്ത മാ​ർ​ഗം അ​താ​ണെ​ന്നും ര​ൺ​ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും എ​യിം​സ് മേ​ധാ​വി ചൂണ്ടിക്കാണിച്ചു. ഭാരത് ബയോടെക്കിന്റെ കോ​വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്