ദേശീയം

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമോയെന്ന് ഇന്നറിയാം; അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക. 

വിദഗ്ധ സമിതി നിലപാട് കോവാക്സിന് അനുകൂലമായി വന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കോവാക്‌സിന്റെ ഒന്നുമുതൽ മൂന്നുവരെയുള്ള ഘട്ടങ്ങളിലെ പരീക്ഷണങ്ങളുടെ വിവരങ്ങളും പരിശോധിക്കും. കോവാക്സിൻ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങളാണ് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപിൽ വെച്ചത്.

ലോകാരോ​ഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിൻ പട്ടികയിൽ  കോവാക്സിൻ ഇടംപിടിക്കും. 
രോഗപ്രതിരോധന ശേഷി, ഫലപ്രാപ്തി, സുരക്ഷ എന്നിവ പരിശോധിച്ചാണ് വാക്സിന് അനുമതി നൽകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി