ദേശീയം

പിന്നാലെ നടന്ന് ശല്യം, ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ 15കാരന്റെ മുഖത്തടിച്ചു; പത്താം ക്ലാസുകാരിയെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ 15കാരന്‍ പത്താംക്ലാസുകാരിയെ തള്ളിയിട്ട് കൊന്നു. വീഴ്ചയുടെ ആഘാതത്തില്‍ തല കല്ലില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.

ബുലന്ദ്ഷഹറില്‍ തിരക്കുള്ള ഹൈവേയ്ക്ക് സമീപം പട്ടാപ്പകലാണ് സംഭവം. അയല്‍വാസിയായ 16കാരിയെയാണ് ആണ്‍കുട്ടി കൊലപ്പെടുത്തിയത്. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന 15കാരന്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഫോണ്‍ നമ്പര്‍ ചോദിച്ചതില്‍ കുപിതയായ പെണ്‍കുട്ടി 15കാരന്റെ മുഖത്തടിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മുഖത്തടിച്ചതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടിയെ 15കാരന്‍ ശക്തിയായി തള്ളി. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് വീണ പെണ്‍കുട്ടിയുടെ തല കല്ലില്‍ ഇടിക്കുകയായിരുന്നു. പെണ്‍കുട്ടി തത്ക്ഷണം മരിച്ചു. മരണം ഉറപ്പാക്കാന്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച ശേഷം മൃതദേഹം പാടത്തേയ്ക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് പ്രദേശത്ത് നിന്ന് 15കാരന്‍ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം ഗ്രാമത്തില്‍ തന്നെ കഴിഞ്ഞ യുവാവ് ഒന്നും അറിയാത്ത പോലെയാണ് പെരുമാറിയതെന്ന് പൊലീസ് പറയുന്നു. 16കാരിയുടെ മരണത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിലും 15കാരന്‍ പങ്കെടുത്തു. സംഭവസ്ഥലത്ത് നിന്ന് ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ കടന്നുകളയുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. പ്രദേശത്തെ ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ വന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. 15കാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു