ദേശീയം

പ്രധാനമന്ത്രിയുടെ ചിത്രമടക്കം നോക്കുകുത്തിയായി മോർഫ് ചെയ്തു; വാട്സാപ്പ് സ്റ്റാറ്റസിലടക്കം പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ ചിത്രങ്ങൾ നോക്കുകുത്തിയായി മോർഫ് ചെയ്ത് വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശിയായ അഭിഷേക് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്. ചിത്രങ്ങൾ സ്വയം എഡിറ്റ് ചെയ്ത് ഇയാൾ വാട്‌സാപ്പ് സ്റ്റാറ്റസിലടക്കം പങ്കുവയ്ക്കുകയായിരുന്നു. 

വാട്‌സാപ്പിന് പുറമെ മെസഞ്ചറിലൂടെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇയാൾ വികൃതമാക്കി പ്രചരിപ്പിച്ചത്. ട്വിറ്ററിൽ പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്