ദേശീയം

സ്റ്റേജില്‍ ഇഷ്ടവേഷം 'ദശരഥന്‍', അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു; അഭിനയപാടവം കണ്ട് 'കയ്യടിച്ച്' കാണികള്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്റ്റേജില്‍ ദശരഥ വേഷം അഭിനയിക്കുന്നതിനിടെ 62കാരന്‍ ഹൃദയാഘാതം വന്നു മരിച്ചു. ശ്രീരാമനോട് 14 വര്‍ഷത്തെ വനവാസം അനുഷ്ഠിക്കാന്‍ ഉത്തരവിടുന്ന ഡയലോഗ് പറഞ്ഞതിന് പിന്നാലെ 62കാരന്‍ സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അഭിനയിക്കുകയാണ് എന്ന് കരുതി സദസ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.എന്നാല്‍ കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെയാണ് 62കാരന് മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്.

ബിജ്‌നോറില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാജേന്ദ്ര കശ്യപാണ് മരിച്ചത്. രാമായണത്തിലെ ദശരഥ വേഷമാണ് ഇദ്ദേഹം അഭിനയിച്ചത്. ശ്രീരാമനോട് 14വര്‍ഷത്തെ വനവാസം അനുഷ്ഠിക്കാന്‍ ഉത്തരവിടുന്ന രംഗം അഭിനയിച്ചതിന് പിന്നാലെയാണ് രാജേന്ദ്ര കശ്യപ് കുഴഞ്ഞുവീണത്. മികച്ച രീതിയില്‍ അഭിനയിക്കുകയാണ് എന്ന് കരുതി ജനം കയ്യടിച്ച് അഭിനന്ദിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും രാജേന്ദ്ര കശ്യപിന് അനക്കമില്ലാതെ വന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞത്. 

എന്താണ് സംഭവിക്കുന്നത് എന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് രാംലീല സമിതി പ്രസിഡന്റ് സഞ്ജയ് സിങ് ഗാന്ധി പറയുന്നു. അഭിനയജീവിതത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യുകയാണ് എന്നാണ് സദസ് കരുതിയത്. അതിനിടെ രാജേന്ദ്ര കശ്യപിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് സഞ്ജയ് സിങ് ഗാന്ധി പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു