ദേശീയം

യാത്രയ്ക്കു കൂടെ യുവതികള്‍ വരും; സെക്‌സ് ടൂറിസം, രണ്ടു ദിവസത്തേക്ക് 50,000 രൂപ; ഒടുവില്‍ പൊലീസിന്റെ കെണിയില്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ നടത്തിയ സെക്‌സ് ടൂറിസം റാക്കറ്റ് പൊലീസ് കണ്ടെത്തി. റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടു സ്ത്രീകളെയും ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളെയും അറസ്റ്റ്‌ചെയ്തതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കെണിയൊരുക്കിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കള്‍ എന്ന വ്യാജേന സംഘത്തെ സമീപിക്കുകയായിരുന്നു.

ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് കൂടെപ്പോവാന്‍ യുവതികളെ ഒരുക്കിക്കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏതു ടൂറിസ്റ്റ് കേന്ദ്രം എന്നതില്‍ തീരുമാനമായാല്‍ അവിടേക്ക് ഒപ്പം വരുന്നതിനുള്ള പെണ്‍കുട്ടികളുടെ പടങ്ങള്‍ അയച്ചു നല്‍കും. ആളെ സെല്ക്ട് ചെയ്താല്‍ വിവരങ്ങള്‍ റാക്കറ്റ് നല്‍കുന്നതിന് അനുസരിച്ച് ടിക്കറ്റും താമസ സൗകര്യവും ഉപഭോക്താക്കള്‍ ബുക്ക് ചെയ്യണം. 

രണ്ടു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ഇതിനു പുറമേ കൂടെ വരുന്ന യുവതികളുടെ ചെലവു വഹിക്കണം. ഉപഭോക്താക്കള്‍ എന്ന വ്യാജേന എത്തിയ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍നിന്ന് 45,000ഉം 40,000ഉം രൂപയാണ് സംഘം ഈടാക്കിയത്. ഗോവയിലേക്കു യാത്രയ്ക്കു തയാറായി വിമാനത്താവളത്തില്‍ എത്തിയ സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്