ദേശീയം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം!; ക്ഷാമബത്ത വര്‍ധിപ്പിച്ചേക്കും, മന്ത്രിസഭാതീരുമാനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിയേക്കും. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ വിരമിച്ച ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ക്ഷാമബത്ത

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് മരവിപ്പിച്ചത്. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ക്ഷാമബത്ത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ലക്ഷകണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം?

ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്തത്. 28 ശതമാനമാക്കി വര്‍ധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ക്ഷാമബത്ത 31 ശതമാനമായി ഉയരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു