ദേശീയം

മധ്യപ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ്‍ അമര്‍ത്തി പുറത്തുകടന്നത് കൊണ്ട് രക്ഷപ്പെട്ടു. പൈലറ്റിന് പരിക്ക് പറ്റിയതായി പൊലീസ് അറിയിച്ചു.

 മധ്യപ്രദേശ് ഭിണ്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സൈനിക വിമാനം തകര്‍ന്നുവീണത്. മിറാഷ് -2000 വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറികിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. 

വ്യോമസേന വിമാനം തകര്‍ന്നുവീണു

പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യഥാസമയം സുരക്ഷാബട്ടണ്‍ അമര്‍ത്തി പാരച്യൂട്ടില്‍ പുറത്തുകടന്നതിനാല്‍ പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ വാലിന്റെ പകുതിഭാഗം അഗ്നിക്കിരയായ അവസ്ഥയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു