ദേശീയം

വിമാനത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണു, അടിയന്തര ലാന്‍ഡിംഗ്; ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിമാനയാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് വഴിമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ മനോജ് കുമാര്‍ അഗര്‍വാളാണ് ശ്വാസതടസ്സം നേരിടുന്നതായി പരാതിപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീണ മനോജ് കുമാറിന് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനായി വിമാനത്തിന്റെ  സഞ്ചാരപഥം മാറ്റി ഇന്‍ഡോറില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്