ദേശീയം

തീപ്പെട്ടി ചോദിച്ചപ്പോള്‍ കൊടുത്തില്ല; 20കാരനെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ തീപ്പെട്ടിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചണ്ഡീഗഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മൊഹാലി സ്വദേശിയായ പ്രിന്‍സ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രിന്‍സ് കുമാറിന് ജ്യൂസ് കടയാണ്. തൊട്ടടുത്ത് കുമാറിന്റെ അച്ഛന്‍ സിഗററ്റ് കട നടത്തുന്നുണ്ട്. സിഗററ്റ് കടയില്‍ വന്ന പ്രതികള്‍ കുമാറിന്റെ അച്ഛനോട് തീപ്പെട്ടി ചോദിച്ചു. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 500 രൂപ തിരികെ നല്‍കാന്‍ ഉള്ളത് കൊണ്ട് തീപ്പെട്ടി തരാന്‍ പറ്റില്ലെന്ന് അച്ഛന്‍ പറഞ്ഞു. ഇതിനെ ചൊല്ലി പരസ്പരം തര്‍ക്കമായി. അച്ഛനെ രക്ഷിക്കാന്‍ ഓടിയെത്തിയ കുമാറിനെ പ്രതികളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തര്‍ക്കത്തിന് പിന്നാലെ മടങ്ങിപ്പോയ പ്രതികള്‍ , അല്‍പ്പസമയത്തിന് ശേഷം തിരികെ വന്നു കുമാറിനെ ആക്രമിക്കുകയായിരുന്നു.വയറ്റില്‍ നിരവധിതവണ കുത്തിയതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'