ദേശീയം

യുപിയിലും പയറ്റിനോക്കാന്‍ മമത; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലും സാന്നിധ്യം അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യുപിയിലും കോണ്‍ഗ്രസ് നേതാക്കള്‍ മമതയുടെ പാളയത്തില്‍ എത്തിയിരിക്കുന്നത്. 

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 
കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന ലളിത്പതി ത്രിപാഠി, യുപി ലജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗമായിരുന്ന രാജേഷ്പതി ത്രിപാഠി എന്നിവരാണ് ടിഎംസിയില്‍ ചേര്‍ന്നത്. 

ബംഗാളില്‍ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയതിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളിലേക്കും സ്വാധീനം വ്യാപിപ്പിക്കാനായി മമത ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോവയില്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലും പാര്‍ട്ടി രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ട്. ഗോവയിലും ത്രിപുരയിലും പ്രശാന്ത് കിഷോറിന്റെ ഐപാക്ക് സംഘം മമതയ്ക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. 

ബംംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്യാമ്പയിന്‍ നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് യോഗിയുടെ സംസ്ഥാനത്തിലേക്ക് മമതയുടെ കടന്നുവരവ് എന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല