ദേശീയം

നവംബര്‍ അഞ്ചിന് നരേന്ദ്ര മോദി കേദാര്‍നാഥിലേക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ അഞ്ചിന് കേദാര്‍നാഥ് സന്ദര്‍ശിക്കും. ശൈത്യകാലത്ത് ക്ഷേത്രം അടച്ചിടുന്നതിന് ഒരുദിവസം മുന്‍പാണ് മോദിയുടെ സന്ദര്‍ശനം. 400 കോടിയുടെ കേദാര്‍പുരി പുനര്‍നിര്‍മ്മാണ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഉത്തരാഖണ്ഡ് സന്ദര്‍ശിക്കുന്നത്. ഋഷികേശിലെ എയിംസ് ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഒക്ടോബര്‍ ഏഴിന് മോദി സംസ്ഥാനത്ത് എത്തിയിരുന്നു.

മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം ഉത്താരഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കാര്‍ സിങ് ധാമി സ്ഥിരീകരിച്ചു. ഹിമാലയ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം കേദാര്‍പുരിയിലെ വിവിധ വികസനപദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

2014ല്‍ പ്രധാനമന്ത്രിയായതിന് ശേഷം നിരവധി തവണ മോദി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മോദി കേദാര്‍നാഥ് സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400