ദേശീയം

മോദിയുടെ ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍; പ്രത്യേക ക്യാംപയിനുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ പ്രത്യേക വാക്‌സിന്‍ ക്യാംപയിന്‍ നടത്താന്‍ ബിജെപി. സെപ്റ്റംബര്‍ 17 റെക്കോര്‍ഡ് വാക്‌സിനേഷന്‍ നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 

പാര്‍ട്ടിയുടെ ബൂത്ത്തലം മുതല്‍ക്കുള്ള പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സഹായവും രംഗത്തിറങ്ങുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താന്‍ 2 ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വളണ്ടിയര്‍മാരെ പരിശീലിപ്പിക്കും. 43 ദിവസത്തിനുള്ളില്‍ 6.88 ലക്ഷം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയതായും ഉടന്‍ തന്നെ അത് എട്ട് ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ പാര്‍ട്ടി അദ്ദേഹത്തിന്റെ ജന്മദിനം 'സേവാ സപ്ത' എന്ന് ആഘോഷിച്ചിരുന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു