ദേശീയം

കാറിന് മുന്നില്‍ തടിച്ചുകൂടി സ്ത്രീകള്‍, നോട്ടുകള്‍ 'വാരിവിതറി' തേജസ്വി യാദവ്, വിവാദം - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ,ആര്‍ജെഡി നേതാവ് തേജ്വസി യാദവ് സ്ത്രീകള്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്തത് വിവാദമാകുന്നു. കാറിന് മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്ന തേജസ്വി  യാദവിന്റെ വീഡിയോ പുറത്തുവന്നതോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പ്രതിഷേധവുമായി രംഗത്തുവന്നു.

ഗോപാല്‍ഗഞ്ചിലാണ് സംഭവം. എസ് യുവി കാറിന്റെ മുന്‍സീറ്റിലാണ് തേജസ്വി ഇരിക്കുന്നത്. കാറിന് മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകള്‍ക്കാണ് തേജസ്വി 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനാണ് താനെന്ന് പരിചയപ്പെടുത്തി കൊണ്ട് തേജസ്വി നോട്ടുകള്‍ വിതരണം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. 

ജെഡിയു നേതാവ് നീരജ് കുമാറാണ് വിവാദ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ, നിഷ്‌കളങ്കമായ സ്ത്രീകളെ തേജസ്വി യാദവ് കബളിപ്പിക്കുകയാണെന്ന് നീരജ് കുമാര്‍ ആരോപിക്കുന്നു. 

സ്വന്തം ജില്ലയായ ഗോപാല്‍ഗഞ്ചില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യാനാണ് തേജസ്വി യാദവ് എത്തിയത്. റാലിയില്‍ പങ്കെടുത്തശേഷം പറ്റ്‌നയിലേക്ക് പോകുന്നവഴിയാണ് സ്ത്രീകള്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്തത്. രാഷ്ട്രീയത്തില്‍ ഒരു വ്യക്തിത്വവുമില്ലാത്ത നേതാവാണ് തേജസ്വിയെന്നും നീരജ് കുമാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ