ദേശീയം

സർക്കാർ ആശുപത്രിൽ രോ​ഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി; വിഡിയോ വൈറലായി

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: ഒഡീഷയിലെ അങ്കുൾ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ രോ​ഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരൻ. അപകടത്തെ തുടർന്ന് ടെറ്റനസ് ഇഞ്ചെക്ഷൻ എടുക്കാൻ എത്തിയ രോ​ഗിയെയാണ് സെക്യൂരിറ്റി പരിചരിച്ചത്. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. 

അങ്കുൾ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സെക്യൂരിറ്റി ഇഞ്ചെക്ഷൻ എടുത്തിട്ടും ഒരു എതിർപ്പും കൂടാതെയാണ് രോ​ഗി അത് സ്വീകരിക്കുന്നത്. ആശുപത്രിയിലെത്തിയ മറ്റൊരു രോഗിയുടെ ബന്ധുവാണ് വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വിഷയത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവസമയത്ത് ആരായിരുന്നു ചുമതലയെന്നതടക്കമുള്ള വിശദാംശങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ആശുപത്രി ചുമതലയുള്ള അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു