ദേശീയം

വൈറല്‍ പനിക്ക് 'ബെസ്റ്റ്', പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രചാരണം; ആട്ടിന്‍പാലിന് തീവില, ലിറ്ററിന് 1500 രൂപ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ആട്ടിന്‍പാലിന് തീവില. കഴിഞ്ഞ ഒരുമാസമായി 1500 രൂപ വരെയാണ് ഒരു ലിറ്റര്‍ ആട്ടിന്‍പാലിന് ഈടാക്കുന്നത്. ആട്ടിന്‍പാല്‍ കുടിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടുമെന്ന പ്രചാരണമാണ് ഇതിന്റെ അടിസ്ഥാനം.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഫിറോസാബാദില്‍ 12000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 88 കുട്ടികള്‍ അടക്കം 114 പേരാണ് വൈറല്‍ പനിയെ തുടര്‍ന്ന് മരിച്ചത്.  പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് രോഗം ഗുരുതരമാകാന്‍ ഒരു കാരണം.അതിനിടെ ആട്ടിന്‍പാല്‍ കുടിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രചാരണമാണ് വില കുതിച്ചുയരാന്‍ കാരണം. 

കഴിഞ്ഞ മാസം വരെ ഒരു ലിറ്റര്‍ പാലിന് 50 രൂപയായിരുന്നു വില. ഇതാണ് 30 മടങ്ങ് വര്‍ധിച്ചത്. പ്രദേശത്ത് എവിടെയും വാണിജ്യാടിസ്ഥാനില്‍ ആട്ടിന്‍പാല്‍ ഉല്‍പ്പാദനം നടക്കുന്നില്ല. ആവശ്യത്തിന് ആട്ടിന്‍പാല്‍ ഇല്ലാത്തതും വില ഉയരാന്‍ കാരണമായി. എന്നാല്‍ ആട്ടിന്‍പാല്‍ ഡെങ്കിപ്പനിക്ക് ഫലപ്രദമാണ് എന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും ഇതുവരെ നിലവില്‍ ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി