ദേശീയം

കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സിപിഐ നേതാവും ജെഎൻയു സർവകലാശാല മുൻ യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാർ. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ടുകൾ. സിപിഐ വിട്ട് കനയ്യകുമാർ കോൺ​ഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച. 

കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകളുണ്ട്. രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കോൺ​ഗ്രസ് പ്രവേശനവും ചർച്ചയായതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കനയ്യകുമാർ വ്യക്തമാക്കി. കനയ്യയെ പാർട്ടിയിലേക്ക് എത്തിക്കുന്ന കാര്യം കോൺഗ്രസും ​ഗൗരവമായി പരി​ഗണിക്കുകയാണ്. 

കനയ്യയുടെ വരവ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് കനയ്യ തോറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്