ദേശീയം

മോശം കാലാവസ്ഥ; ജമ്മുവിൽ കരസേന ഹെലികോപ്റ്റർ തകർന്നു വീണു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണു. ജമ്മുവിലെ ഉധംപുർ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് അപകടമുണ്ടായത്. മഞ്ഞ് വീഴ്ച കാരണം കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 

ഹെലികോപ്റ്ററിൽ രണ്ട് സൈനികരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ രക്ഷാ പ്രവർത്തകർ രണ്ട് സൈനികരേയും പരിക്കുകളോടെ സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് ഉധംപുർ ഡിഐജി സുലൈമാൻ ചൗധരി പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്നുള്ള അപകടമാണോ അതോ പൈലറ്റ് അടിയന്തര ലാൻഡിങിന് ശ്രമിച്ചപ്പോഴുള്ള അപകടമാണോ എന്നതിൽ വ്യക്തത വരേണ്ടതുണ്ടെന്നും ഡിഐജി വ്യക്തമാക്കി.

പൈലറ്റും കോ പൈലറ്റും മാത്രമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഓഗസ്റ്റിൽ ജമ്മുവിൽ മറ്റൊരു സൈനിക ഹെലികോപ്റ്റർ തകർന്നു വീണിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം