ദേശീയം

ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ ഭീകരനെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ ഷോപിയാനിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. കാഷ്‌വാ മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിക്ക് നേരെ ഭീകരരിൽ ഒരാൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതും തിരച്ചിൽ ആരംഭിച്ചതുമെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തിൽ ഗ്രാമം വളഞ്ഞു. പിന്നാലെ തിരച്ചിൽ ആരംഭിച്ചു. കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭീകരൻ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരനിൽ നിന്ന് തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി