ദേശീയം

രാജ്യം  തിരിച്ചുവരവിന്റെ പാതയില്‍; 'കോവിഡ്' ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ചെലവുചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മാസത്തിലാണ് ധനമന്ത്രാലയം ചെലവുചുരുക്കല്‍ നടപടി സ്വീകരിച്ചത്. ചെലവുചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 20 ശതമാനത്തിന് അകത്ത് നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അന്ന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതാണ് പിന്‍വലിച്ചത്. പതിവുപോലെ മാസംതോറും ചെലവഴിക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം അനുമതി നല്‍കി. 200 കോടി രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് 2017ല്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍