ദേശീയം

'മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിത വംശഹത്യ'; യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മലബാര്‍ കലാപം ജിഹാദികള്‍ ഹിന്ദുക്കള്‍ക്ക് നേരെ നടത്തിയ ആസൂത്രിക വംശഹത്യയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപത്തെ പറ്റി ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ സംഘടിപ്പിച്ച സംവാദത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. 

'ജിഹാദി ചിന്തകളില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്നും മലബാര്‍ വംശഹത്യ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നും ചിന്തിക്കേണ്ടതുണ്ട' ആദിത്യനാഥ് പറഞ്ഞു. 

'നമ്മുടെ ചരിത്രം ശരിയായ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ട്. ചരിത്രം അറിയാത്ത രാജ്യത്തിന് അതിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കഴിയില്ല'-ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 

'നൂറുവര്‍ഷം മുന്‍പ് കേരളത്തിലെ ജിഹാദികള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ ഇല്ലാതാക്കി. ആസൂത്രിതമായ ഈ വംശഹത്യ ദിവസങ്ങള്‍ നീണ്ടുനിന്നു. പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിന് വിസ്സമതിച്ചതുകൊണ്ടാണ് ഇത് നടന്നത്' യോഗി ആദിത്യനാഥ് പറഞ്ഞു. 

ഭൂവുടമകള്‍ക്ക് എതിരെയുള്ള പോരാട്ടമെന്നാണ് ചിലര്‍ പറയുന്നത്. ഭൂവുടുമകള്‍ക്ക് മാത്രം എതിരായുള്ള കലാപമായിരുന്നെങ്കില്‍ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയത്? ഇടതുപക്ഷക്കാരും കപട മതേതരവാദികളും ചേര്‍ന്നെഴുതിയ ചരിത്രം എപ്പോഴും പ്രീണനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്