ദേശീയം

ദീപാവലിക്ക് മോദിയുടെ സമ്മാനം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും ഉയര്‍ത്തിയേക്കും; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ വരാനിരിക്കേ, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ഉത്സവ സീസണിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ശതമാനം വര്‍ധിപ്പിക്കാനാണ് സാധ്യത. ക്ഷാമബത്ത വീണ്ടും ഉയര്‍ത്തിയാല്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനം ഇനിയും വര്‍ധിക്കും.

ജൂലൈയിലാണ് കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം മരവിപ്പിച്ചിരുന്ന ക്ഷാമബത്ത ഉയര്‍ത്തുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. ലക്ഷകണക്കിന് വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ക്ഷാമബത്ത ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

വീണ്ടും മൂന്ന് ശതമാനം ഉയര്‍ത്തിയാല്‍, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായി ഉയരും. നേരത്തെ ജീവനക്കാരുടെ എച്ച്ആര്‍എയും സമാനമായി ഉയര്‍ത്തിയിരുന്നു. 24 ശതമാനത്തില്‍ നിന്ന് 27 ശതമാനമായാണ് വര്‍ധിപ്പിച്ചത്. 

കോവിഡ് പശ്ചാത്തലത്തില്‍ വരുമാനത്തില്‍ കുറവ് ഉണ്ടായത് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത ഉയര്‍ത്തേണ്ട എന്ന് തീരുമാനമെടുത്തത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുളള തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്