ദേശീയം

ഗാന്ധി ജയന്തി ദിനത്തില്‍ ഇന്ത്യയെ 'ഹിന്ദു രാഷ്ട്ര'മായി പ്രഖ്യാപിക്കണം : കേന്ദ്രസര്‍ക്കാരിനോട് ആചാര്യ മഹാരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ജഗത്ഗുരു പരമഹംസ് ആചാര്യ മഹാരാജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്തണമെന്നാണ് ആചാര്യ മഹാരാജ് ആവശ്യപ്പെട്ടിട്ടുള്ളത്. 

തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി പ്രാപിക്കുമെന്നും ആചാര്യ മഹാരാജ് ഭീഷണി മുഴക്കി. രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കാനും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു. 

അയോധ്യയിലെ സന്യാസി സമൂഹം ആചാര്യ മഹാരാജിന് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സനാതന്‍ ധര്‍മ്മ സന്‍സദ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുങ്ങുന്ന വേളയിലാണ് ആചാര്യ മഹാരാജിന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്