ദേശീയം

അടുക്കള ജോലിക്കിടെ മുടിക്ക് തീപിടിച്ചു, കത്തുന്നത് അറിയാതെ ജോലി തുടര്‍ന്ന് സ്ത്രീ- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ടുക്കള ജോലിക്കിടെ, സ്ത്രീയുടെ മുടിയില്‍ തീപിടിച്ചു. ജോലിയില്‍ പൂര്‍ണ ശ്രദ്ധ കൊടുത്ത സ്ത്രീ തലമുടി കത്തുന്നത് തുടക്കത്തില്‍ അറിഞ്ഞില്ല. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്.

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് നിന്ന് സ്ത്രീ ജോലി ചെയ്യുകയാണ്. താഴേക്ക് കുനിഞ്ഞ് ഇവര്‍ എന്തോ എടുക്കുന്നു. ആ സമയത്താണ് മുടിയില്‍ തീ പിടിച്ചത്. എന്നാല്‍ ഇത് അറിയാതെ സ്ത്രീ തന്റെ ജോലി തുടര്‍ന്നു. മുടി നിന്ന് കത്തുമ്പോഴും അവര്‍ അടുക്കളയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും പാചകം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

വശത്തായി ഉണ്ടായിരുന്ന കണ്ണാടിയിലൂടെ തലമുടി കത്തുന്നത് കണ്ടതോടെ ഞെട്ടിയ ഇവര്‍ തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. വെള്ളമൊഴിച്ചൊക്കെ തീകെടുത്താന്‍ നോക്കി. അവസാനം തീ പൂര്‍ണമായും അണഞ്ഞു. വിഡിയോ കണ്ടവരെല്ലാം ആശ്ചര്യപ്പെടുകയാണ്.  എവിടെയാണെന്നോ എപ്പോഴാണ് ഈ സംഭവം നടന്നതെന്നോ വ്യക്തമല്ല. വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല