ദേശീയം

മദ്യത്തിന് എംആര്‍പിയില്‍ 25% ഡിസ്‌കൗണ്ട് നല്‍കാം; ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യത്തിന്റെ പരമാവധി വിലയില്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്. ദേശീയ തലസ്ഥാന പ്രദേശത്ത് വിലക്കുറവില്‍ മദ്യം വില്‍ക്കാമെന്ന് എക്‌സൈസ് വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

മദ്യത്തിനു വിലക്കുറവു നല്‍കുന്നത് വിലക്കി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. വിലക്കുറവു നല്‍കുന്നത് അനാരോഗ്യകരമായ വിപണി ഇടപെടല്‍ ആണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അകത്തുനിന്നായിരിക്കണം വില്‍പ്പനയെന്നും ഏതെങ്കിലും വ്യവസ്ഥാ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഡിസ്‌കൗണ്ട് അനുമതി പിന്‍വലിക്കാനുള്ള അധികാരം സര്‍്ക്കില്‍ നിക്ഷിപ്തമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുകൂടി വായിക്കൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്; 28ന് വിദ്യാഭ്യാസ കോണ്‍ക്ലേവ്

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും